WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിൽ പ്രവാസികൾക്കിടയിൽ ജനനനിരക്ക് വർധിച്ചു, സ്വദേശികളെ അപേക്ഷിച്ച് മൂന്നിരട്ടി വർദ്ധനവ്

2024 സെപ്റ്റംബറിൽ, സ്വദേശികളെയും മൊത്തത്തിലുള്ള ദേശീയ ശരാശരിയെയും അപേക്ഷിച്ച് ഖത്തറിലെ പ്രവാസികൾക്കിടയിൽ ജനനനിരക്ക് വർധിച്ചു. നാഷണൽ പ്ലാനിംഗ് കൗൺസിലിൻ്റെ (എൻപിസി) കണക്കനുസരിച്ച്, ഖത്തർ പൗരന്മാർക്കിടയിൽ ആൺകുട്ടികളുടെ ജനനം പെൺകുട്ടികളേക്കാൾ വർധിച്ചപ്പോൾ പ്രവാസികളിൽ പെൺകുട്ടികളുടെ ജനനം ആൺകുട്ടികളേക്കാൾ കൂടുതലാണ്.

ഖത്തറിലെ ആകെയുണ്ടായ ലൈവ് ബർത്തുകളുടെ എണ്ണം 2,743 ആണ്, ഇത് 2023 സെപ്റ്റംബറിനെ അപേക്ഷിച്ച് 23.4% വർദ്ധനയും 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 4.9% വർദ്ധനയും രേഖപ്പെടുത്തി. ഇതിൽ 1,412 ആൺകുട്ടികളാണ്, ഇക്കാര്യത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20.4% വർദ്ധനവും ഓഗസ്റ്റിലെ അപേക്ഷിച്ച് 2.2% വർദ്ധനവാണ്. ജനിച്ച പെൺകുട്ടികളുടെ എണ്ണം 1,331 ആയിരുന്നു, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 26.9% വർദ്ധനവും മുൻ മാസത്തേക്കാൾ 7.9% വർദ്ധനവുമാണ്.

ഖത്തർ പൗരന്മാരുടെ കുട്ടികളായി 678 ജനനങ്ങൾ രേഖപ്പെടുത്തി. ഇത് സെപ്‌തംബറിലെ മൊത്തം ജനനങ്ങളുടെ 25% ആണ്. 2023ലെ ഇതേ മാസത്തെ അപേക്ഷിച്ച് ഇത് 20.9% വർധനയും 2024 ഓഗസ്റ്റിൽ നിന്ന് 11% വർധനവുമായിരുന്നു. ഇതിൽ 371 ആൺകുട്ടികളാണ്, ഇക്കാര്യത്തിൽ 24.5% വാർഷിക വർധനയും 14.9% പ്രതിമാസ വർദ്ധനവും കാണിക്കുന്നു. ജനിച്ച പെൺകുട്ടികളുടെ എണ്ണം 307 ആയിരുന്നു, ഇത് 2023 സെപ്റ്റംബറിനെ അപേക്ഷിച്ച് 16.7%, മുൻ മാസത്തെ അപേക്ഷിച്ച് 6.6% എന്നിങ്ങനെ വർധിക്കുകയും ചെയ്തു.

2,065 ജനനങ്ങൾ പ്രവാസികളുടെ കുട്ടികളാണ്. ഇത് മൊത്തം ജനനത്തിൻ്റെ 75% വരും. ഈ കണക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24.3%, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 3% എന്നിങ്ങനെ വർദ്ധിച്ചു. പ്രവാസികളിൽ, 1,041 ആൺകുട്ടികൾ ജനിച്ചു, ഇത് 2023 സെപ്റ്റംബറിനെ അപേക്ഷിച്ച് 19% വർദ്ധനയാണ്, എന്നാൽ 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 1.7% ഇടിവാണുണ്ടായത്. അതേസമയം, ജനിച്ച പെൺകുട്ടികളുടെ എണ്ണം 1,024 ആണ്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30.3%, പ്രതിമാസം 8.4% എന്നിങ്ങനെ വർദ്ധനവ് കാണിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button