WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഹൃദയാഘാതം: കോട്ടയം സ്വദേശി ഖത്തറിൽ മരണപ്പെട്ടു

ദോഹ: ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. കോട്ടയം തിരുവല്ല സ്വദേശി കറ്റോട് ഇടയാടിയിൽ ജോയിയുടെയും ലില്ലികുട്ടിയുടെയും മകൻ അജീഷ് അലക്സ് (38) ആണ് മരിച്ചത്. ഖത്തർ നാസർ ബിൻ ഖാലിദ് ഗ്രൂപ്പിൽ (നാഷണൽ പാനസോണിക്) സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. 8 വർഷമായി ഖത്തറിലുണ്ട്. ഭാര്യ ടീന ജോസഫ് അൽ വക്രയിലെ ഹമദ് ആശുപത്രിയിൽ നേഴ്സാണ്.

ഇന്നലെ വൈകിട്ടോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട അജീഷ് വിവരം നാട്ടിലുള്ള ഭാര്യയോട് ഫോണിൽ അറിയിച്ചിരുന്നു. ഫോണിൽ ബന്ധപ്പെടാനാവാത്തതിനാൽ സുഹൃത്തുക്കൾ രാത്രിയോടെ വക്രയിലെ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ കട്ടിലിൽ മരണപ്പെട്ടു കിടക്കുന്നതായാണ് കണ്ടത്. റയാൻ, റോവൻ, മിന എന്നിവർ മക്കളാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button