ഖത്തറിൽ മരുന്നുകളുമായി യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസ്സി
ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ മരുന്നുകൾ കൊണ്ടുവരുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. എല്ലാ തരത്തിലുമുള്ള മയക്കുമരുന്നുകൾക്കും സൈക്കോട്രോപ്പിക്ക് മരുന്നുകൾക്കും രാജ്യത്ത് നിരോധനമുണ്ട്. താഴെ പറയുന്ന പദാർത്ഥങ്ങൾ അടങ്ങിയ മരുന്നുകളും വഹിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കും: Lyrica, Teamadol, Alprazolam (Xanax), Diazepam (Valium), Zolam, Clonazepam, Zolpidem, Codene, Methadone, Pregabaline തുടങ്ങിയവയാണവ.
മറ്റു നിർദ്ദേശങ്ങൾ ഇങ്ങനെ:
-നിരോധിത മരുന്നുകൾ കൈവശം വെക്കുന്നത് അറസ്റ്റിലേക്കും ജയിൽശിക്ഷയിലേക്കും നയിക്കും.
-സുഹൃത്തുകൾക്കോ ബന്ധുക്കൾക്കോ വേണ്ടി മരുന്നുകൾ കൈവശം സൂക്ഷിക്കരുത്. സ്വന്തം ആവശ്യത്തിനുള്ള മരുന്നുകൾ മാത്രം സൂക്ഷിക്കുക.
-സ്വന്തം ആവശ്യത്തിനായുള്ള അനുവദനീയ മരുന്നുകൾ ആണെങ്കിലും, ഡോക്ടറുടെ അംഗീകൃത പ്രിസ്ക്രിപ്ഷനോട് കൂടി 30 ദിവസത്തേക്കുള്ളത് മാത്രമേ കയ്യിൽ സൂക്ഷിക്കാൻ അനുമതിയുള്ളൂ.
*Please note*: Travel Advisory on carrying medicines to Qatar 👇 pic.twitter.com/1aaIbCyNE6
— India in Qatar (@IndEmbDoha) August 18, 2021