Qatar
ഖത്തറിൽ ഈദ് അൽ-ഫിത്തർ അവധി പ്രഖ്യാപിച്ചു; സർക്കാർ സ്ഥാപനങ്ങൾക്ക് മാർച്ച് 17 മുതൽ അവധി

ദോഹ: ഈദ് അൽ-ഫിത്തർ പ്രമാണിച്ചുള്ള പൊതു അവധി ദിനങ്ങൾ ഖത്തർ അമീരി ദിവാൻ പ്രഖ്യാപിച്ചു. ഇതനുസരിച്ച് മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് മാർച്ച് 17 ചൊവ്വാഴ്ച മുതൽ അവധി ആരംഭിക്കും.
മാർച്ച് 23 തിങ്കളാഴ്ച വരെയാണ് അവധി നിശ്ചയിച്ചിരിക്കുന്നത്. അവധിക്ക് ശേഷം മാർച്ച് 24 ചൊവ്വാഴ്ച ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിക്കണം.
ഖത്തർ സെൻട്രൽ ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്‌സ് അതോറിറ്റി എന്നിവയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ അവധി ദിനങ്ങൾ സെൻട്രൽ ബാങ്ക് ഗവർണർ പിന്നീട് തീരുമാനിക്കുമെന്നും അറിയിപ്പിൽ പറയുന്നു.




