“പെരുന്നാൾ പണം”; ഈദിയ എടിഎമ്മുകൾ ബക്രീദിനും
വരാനിരിക്കുന്ന ബക്രീദ് ആഘോഷനാളുകളുടെ പശ്ചാത്തലത്തിൽ, ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ‘ഈദിയ എടിഎം’ സേവനം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. QR5, QR10, QR50-100 മൂല്യങ്ങളിൽ ഖത്തർ റിയാൽ പിൻവലിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു പ്രത്യേക എടിഎമ്മുകളാണ് ഈദിയ എടിഎം.
ജൂൺ 22 മുതൽ ഈ സേവനം ലഭ്യമാകും, പ്ലേസ് വാൻഡോം മാൾ, അൽ മിർഖാബ് മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്ര ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസ്ം മാൾ, അൽ ഖോർ മാൾ, അൽ മീര (തുമാമ ആന്റ് മുഐതർ), ദോഹ വെസ്റ്റ് വാക്ക് എന്നീ 10 വ്യത്യസ്ത സ്ഥലങ്ങളിൽ എടിഎമ്മുകൾ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ, ഈദ് അൽ ഫിത്തറിനോട് അനുബന്ധിച്ച് ക്യുസിബി ഈദിയ എടിഎം സേവനം ആരംഭിച്ചിരുന്നു. സാധാരണയായി ചെറിയ തുകകൾ ആയി ഈദ് സമ്മാനങ്ങൾ നൽകുന്ന പരമ്പരാഗത രീതിയായ ആയ “ഈദി”യെ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi