“ഈദ് ഗിഫ്റ്റ്‌സ്” കാമ്പയിൻ ആരംഭിച്ചു, ഗാസക്കും സിറിയക്കും സംഭാവന നൽകാൻ ഖത്തറിൽ നിരവധി കളക്ഷൻ പോയിന്റുകൾ

തുടർച്ചയായി രണ്ടാം വർഷവും എജ്യുക്കേഷൻ എബോവ് ഓൾ (ഇഎഎ) ഫൗണ്ടേഷൻ്റെ ചെയർപേഴ്‌സൺ ഷെയ്ഖ മോസ ബിൻത് നാസർ “ഈദ് ഗിഫ്റ്റ്‌സ്” കാമ്പയിൻ ആരംഭിച്ചു. ഗാസയിലെയും സിറിയയിലെയും ജനങ്ങൾക്ക് അടിയന്തിര മാനുഷിക പിന്തുണ നൽകുക എന്നതാണ് ഈ കാമ്പെയ്ൻ ലക്ഷ്യമിടുന്നത്.
ഖത്തർ റെഡ് ക്രസൻ്റ് സൊസൈറ്റിയുടെ (ക്യുആർസിഎസ്) പങ്കാളിത്തത്തോടെ, റമദാനിൽ ഗാസയിലും സിറിയയിലും ഉള്ള ആളുകൾക്കായി പുതിയ വസ്ത്രങ്ങളും സ്‌കൂൾ ബാഗുകളും കാമ്പയിനിലൂടെ ശേഖരിക്കുന്നു.
മാർച്ച് 5-ന് ആരംഭിച്ച കാമ്പയിൻ മാർച്ച് 20 വരെ തുടരും. എജ്യുക്കേഷൻ സിറ്റി (മിനറെറ്റീൻ സെൻ്റർ, അൽ-മുജാദില സെൻ്റർ, മോസ്‌ക്), ഹയാത്ത് പ്ലാസ, അൽ ഖോർ മാൾ, പ്ലേസ് വെൻഡോം മാൾ, മൂന്ന് മേയർലു സ്‌റ്റോറുകൾ, ഒമ്പത് ലുലു ഹൈപ്പർമാർകറ്റുകൾ എന്നിവയുൾപ്പെടെ ഖത്തറിലുടനീളം വിവിധ സ്ഥലങ്ങളിൽ കളക്ഷൻ പോയിൻ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഈ സ്റ്റോറുകളിൽ നിന്ന് പുതിയ വസ്ത്രങ്ങളും സ്‌കൂൾ ബാഗുകളും വാങ്ങി സംഭാവന ചെയ്‌ത് ആളുകൾക്ക് പങ്കെടുക്കാം. സംഭാവനകൾ കാഷ്യറിൽ നേരിട്ടും നൽകാം. കൂടുതൽ സംഭാവനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പങ്കെടുക്കുന്ന സ്റ്റോറുകൾ വസ്ത്രങ്ങൾക്ക് വലിയ കിഴിവുകളും വാഗ്ദാനം ചെയ്യുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx