Qatar
ടെലിഗ്രാം വഴി തട്ടിപ്പ്: മുന്നറിയിപ്പുമായി ഇകൊമേഴ്‌സ് കമ്പനി

ചില ടെലിഗ്രാം ഗ്രൂപ്പുകൾ വഴി തങ്ങളുടെ വെബ്സൈറ്റിന്റെ പേരിൽ തട്ടിപ്പ് പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയതായി ഇകൊമേഴ്സ് കമ്പനിയായ Jazp അറിയിച്ചു. JAZP ടെലിഗ്രാമിൽ പ്രവർത്തിക്കുകയോ, സേവനങ്ങൾ പ്രമോട്ട് ചെയ്യുകയോ ചെയ്യുന്നില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അനധികൃതവും തട്ടിപ്പും ആണെന്ന് കണക്കാക്കി, ഈ വിഷയത്തിൽ ഖത്തറിലെ ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അനൗദ്യോഗികമായ സോഴ്സുകൾ വഴി വാഞ്ചനാക്കിരയകരുതെന്ന് ഉപഭോക്താക്കളോട് Jazp അധികൃതർ അഭ്യർഥിച്ചു.