Qatar
പൊടിപടലങ്ങൾ രൂപപ്പെടുന്നു; രാവിലെയോടെ ഖത്തറിനെ ബാധിക്കും
അറേബ്യൻ പെനിൻസുലയുടെ വടക്ക് ഭാഗത്ത് മിതമായ തീവ്രതയുള്ള പൊടിപടലങ്ങൾ രൂപപ്പെടുന്നതായി ഏറ്റവും പുതിയ ഉപഗ്രഹ ചിത്രം കാണിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
ഇത് നാളെ അതിരാവിലെയോടെ രാജ്യത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ ഫലമായി ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുമെന്നും ക്യുഎംഡി പറഞ്ഞു.
ഈ കാലാവസ്ഥയിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ക്യുഎംഡി നിർദ്ദേശിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi