വിദ്വേഷ പ്രസ്താവന നടത്തിയ ഖത്തർ മലയാളം മിഷൻ കോർഡിനേറ്റർ ദുർഗാദാസിനെ പുറത്താക്കി

വിദ്വേഷ പ്രസ്താവന നടത്തിയ മലയാളം മിഷൻ ഖത്തർ ചാപ്റ്റർ കോർഡിനേറ്റർ ദുർഗദാസിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയതായി ഉത്തരവ്. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇയാളെദോഹയിലെ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.
ദോഹയിലെ അല്‍ഫര്‍ദാന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നാരംഗ് പ്രോജെക്റ്റ്‌സ് സ്ഥാപനത്തിലെ ചീഫ് അക്കൗണ്ടന്റായിരുന്നു ഇയാൾ.
തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിലാണ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്‌മെന്റിനെതിരെ വർഗീയവും വിദ്വേഷകരവുമായ പരാമർശങ്ങൾ ദുര്ഗാദാസ് നടത്തിയത്.
ഖത്തർ മലയാളം മിഷൻ കോർഡിനേറ്റർ ആയ ഇയാൾക്കെതിരെ പ്രവാസി സമൂഹത്തിൽ നിന്ന് വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയർന്നത്.
ഇതു സംബന്ധിച്ച് വിവിധ മാധ്യമങ്ങളിലെ വാർത്തകൾ, സാമൂഹിക മാധ്യമങ്ങളിലെ വിവിധ സംഘനകളുടെ പരാതി എന്നിവ കണക്കിലെടുത്താണ് പുറത്താക്കലെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അറിയിച്ചു