Qatar
ഞായറാഴ്ച മുതൽ മ്യൂസിയം പാർക്കിനും മ്യുസിയം റൗണ്ടബൗട്ടിനും ഇടയിലെ റോഡ് അടച്ചിടും

സെപ്റ്റംബർ19 ഞായറാഴ്ച മുതൽ മ്യൂസിയം റൗണ്ട് എബൗട്ടിനും മ്യൂസിയം പാർക്കിനും ഇടയിലെ റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് അഷ്ഗൽ അറിയിച്ചു. 25 ദിവസത്തേക്കാണ് മേഖലയിൽ പൂർണമായ ഗതാഗത നിരോധനം ഉണ്ടാവുക. ട്രാഫിക് വകുപ്പുമായി സഹകരിച്ച് സെൻട്രൽ ദോഹ & കോർണിഷിന്റെ സൗന്ദര്യവത്കരണം- പാക്കേജ് 2 ന്റെ പ്രവർത്തനങ്ങൾക്കായാണ് അടച്ചുപൂട്ടൽ.

ഈ കാലയളവിൽ, മ്യൂസിയം പാർക്ക് സ്ട്രീറ്റിലേക്ക് പോകുന്ന റോഡ് യാത്രക്കാർ, റൗണ്ട് എബൗട്ടിൽ തിരിഞ്ഞ് അൽ ബേഷൈര്യ സ്ട്രീറ്റ് വഴി പോകണം. റോഡ് ഉപയോക്താക്കളെ ഗതാഗത നിരോധനം അറിയിക്കാൻ ആവശ്യമായ സൈൻബോര്ഡുകൾ സ്ഥാപിച്ചതായി അഷ്ഗാൽ പറഞ്ഞു, കൂടാതെ സുരക്ഷയുടെ ഭാഗമായി 50 കിലോമീറ്റർ വേഗത പരിധി പാലിക്കാനും കർശന നിർദ്ദേശമുണ്ട്.
https://twitter.com/AshghalQatar/status/1438147896759791625?s=19