‘ലോകകപ്പി’ലേക്ക് കുതിക്കാൻ ദോഹ മെട്രോ
ദോഹ: 100 ദിവസങ്ങളിലും താഴെ ബാക്കിയുള്ള ലോകകപ്പിൽ, ആരാധകർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതിനായി ഖത്തർ റെയിൽവേ കമ്പനി (ഖത്തർ റെയിൽ) 2022 ഫിഫ ലോകകപ്പ് ഖത്തറിനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കി.
സ്റ്റേഡിയങ്ങളിലൂടെയും മറ്റു മേഖലകളിലൂടെയും ആരാധകരെ എത്തിക്കുന്നതിൽ ദോഹ മെട്രോ പ്രധാന പങ്ക് വഹിക്കും.
ഒരുക്കങ്ങളുടെ ഭാഗമായി, കഴിഞ്ഞ മാസം ഖത്തർ റെയിൽ “ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് ഫോർ മെഗാ ഇവന്റ്‌സ്”എന്ന പ്രമേയത്തിൽ വാർഷിക യോഗം സംഘടിപ്പിച്ചു. ഇത് ടൂർണമെന്റ് വിജയകരമാക്കുന്നതിൽ ഖത്തർ റെയിലിന്റെ പ്രധാന്യം ശക്തമായി ഉന്നയിച്ചു.
പ്രധാന കായിക മത്സരങ്ങളിൽ ആരാധകരെ എത്തിക്കുന്നതിനുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ദോഹ മെട്രോ ശൃംഖല രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഫിഫ ലോകകപ്പ് ഖത്തർ സ്റ്റേഡിയങ്ങളിലേക്കുള്ള നേരിട്ടും അല്ലാതെയും ബന്ധമുള്ള സ്റ്റേഷനുകൾ വഴി ഫുട്ബോൾ ആരാധകർക്ക് ദോഹ മെട്രോയിൽ തടസ്സമില്ലാത്ത യാത്രാ അനുഭവം ലഭിക്കും.
2019 മെയ് മാസത്തിൽ ആരംഭിച്ചതുമുതൽ, ദോഹ മെട്രോ 8 പ്രധാന പ്രാദേശിക, അന്തർദേശീയ കായിക ഇനങ്ങളുടെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു. ഇത് ഞങ്ങളുടെ ജീവനക്കാർക്ക് ക്രൗഡ് മാനേജ്‌മെന്റ്, ഓപ്പറേഷനുകൾ, പ്രധാന കായിക മത്സരങ്ങളിൽ വിവിധ സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയിൽ അനുഭവപരിചയം നൽകി, ഖത്തർ റെയിൽ വിശദമാക്കി.