ലോകകപ്പ് ആരംഭിച്ച് പത്തുദിവസം പിന്നിടുമ്പോൾ ഖത്തറിലെ എല്ലാ മത്സരവേദികളിലും വൻ ആരാധക പങ്കാളിത്തം. ലോകകപ്പ് നടത്തിപ്പിൽ പൂർണ സംതൃപ്തിയിലാണ് ഖത്തറെന്ന് ഖത്തർ ലോകകപ്പ് സിഇഒ നാസർ അൽ ഖാതിർ പറഞ്ഞു. അർജന്റീനയുടേയും ബ്രസീലിന്റേയും കളികാണാനാണ് ഏറ്റവും കൂടുതൽ ആരാധകരെത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ലോകകപ്പ് സ്റ്റേഡിയങ്ങളുടെ ശേഷി ഫിഫ ആവശ്യപ്പെട്ടതിലും അധികമാണ്. മുഖ്യസ്റ്റേഡിയമായ ലുസൈൽ സ്റ്റേഡിയത്തിൽ 94,000 ഇരിപ്പിടങ്ങളാണ് ഉള്ളത്. മറ്റ് സ്റ്റേഡിയങ്ങളിൽ 470,000 പേരെ വരെ ഉൾക്കൊള്ളിക്കാൻ ശേഷിയുളള ഇരിപ്പടങ്ങൾ ഒരുക്കിയതായും അൽ ഖതർ വിശദമാക്കി.
ഖത്തറിലെ സുസജ്ജമായ ഗതാഗത സംവിധാനം ലോകകപ്പിനെത്തുന്ന കാണികൾക്ക് വളരെ ഉപകാരപ്രദമായെന്ന് അൽഖതർ പറഞ്ഞു.
ലോകകപ്പിനോടനുബന്ധിച്ച് വിനോദ സഞ്ചാരകേന്ദ്രങ്ങളായ സുഖ്‌വാഖിഫ്, മിഷേരിബ്, കോർണിഷ്, കതാറ ലുസൈൽ എന്നിവിടങ്ങളിലെല്ലാം സന്ദർശകർക്ക് വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത് – അദ്ദേഹം വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu