ദർബ് ലുസൈൽ ഫെസ്റ്റിവൽ ദിനങ്ങളിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ദോഹ മെട്രോ. വെള്ളിയാഴ്ച 10 മണിക്കൂറിനുള്ളിൽ 220,000 യാത്രക്കാരാണ് ദോഹ മെട്രോയിൽ യാത്ര ചെയ്തതെന്ന് ഖത്തർ റെയിൽ ശനിയാഴ്ച അറിയിച്ചു.
“ഇത് ഞങ്ങളുടെ ചരിത്രത്തിലെ മണിക്കൂറിൽ ഏറ്റവും ഉയർന്ന ശരാശരി റൈഡർഷിപ്പ് അടയാളപ്പെടുത്തുന്നു. അതേസമയം ഏറ്റവും ഉയർന്ന സുരക്ഷയും പ്രകടന നിലവാരവും നിലനിർത്തുന്നു,” മെട്രോ കൂട്ടിച്ചേർത്തു.
ഫിഫ ലോകകപ്പ് ഖത്തർ 2022 ന് മുന്നോടിയായുള്ള ആരാധകരുടെ മഹത്തായ ആഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് രാത്രി ഡ്രോൺ ഷോകൾ അവതരിപ്പിക്കുന്ന മൂന്ന് ദിവസത്തെ കുടുംബ സൗഹൃദ ഉത്സവമായ ഡാർബ് ലുസൈൽ വ്യാഴാഴ്ചയാണ് ആരംഭിച്ചത്.
വെള്ളിയാഴ്ച നടന്ന “ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിൽ”, ഇന്ത്യൻ ഗായിക സുനിധി ചൗഹാൻ, പാകിസ്ഥാൻ ഗായകൻ രഹത് ഫത്തേ അലി ഖാൻ എന്നിവരുടെ പ്രകടനങ്ങൾ നടന്നു. ഏകദേശം 50,000 പേരാണ് ഇതിൽ പങ്കെടുത്തുത്. അവരിൽ ഭൂരിഭാഗവും ദോഹ മെട്രോ വഴിയാണ് ലുസൈൽ സ്റ്റേഡിയത്തിലെ വേദിയിലേക്ക് യാത്ര ചെയ്തത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/G3fZOPNAOhVFd0qZOmEFaw