Qatar

അമീർ കപ്പ് ഫൈനൽ ഇന്ന്; ആരാധകരെ സ്വീകരിക്കാൻ ദോഹ മെട്രോ സജ്ജമാണെന്ന് ഖത്തർ റെയിൽ

2025-ലെ അമീർ കപ്പ് ഫൈനലിൽ പങ്കെടുക്കാനെത്തുന്ന ആരാധകരെ സ്വാഗതം ചെയ്യാൻ ദോഹ മെട്രോ പൂർണ്ണമായും സജ്ജമാണെന്ന് ഖത്തർ റെയിൽ അറിയിച്ചു. ഇന്ന്, ശനിയാഴ്ച്ച ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അൽ റയ്യാൻ, അൽ-ഗറാഫ ടീമുകളാണ് ഏറ്റുമുട്ടുക.

ആരാധകർക്ക് മെട്രോയുടെ ഗോൾഡ് ലൈൻ ഉപയോഗിക്കാനും സ്‌പോർട് സിറ്റി സ്റ്റേഷനിൽ ഇറങ്ങാനും കഴിയും. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിന്ന് നടക്കാവുന്ന ദൂരത്തിലാണ് ഈ സ്റ്റേഷൻ എന്നതിനാൽ ആരാധകർക്ക് വേദിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.

മത്സര ദിവസം ആരാധകരെ സുഗമമായി സഞ്ചരിക്കാൻ സഹായിക്കുന്നതിന്, സ്‌പോർട് സിറ്റി സ്റ്റേഷനിൽ ഖത്തർ റെയിൽ ക്രൗഡ് മാനേജ്‌മെന്റ് പ്ലാൻ നടപ്പിലാക്കും. മെട്രോ സർവീസുകൾ അവസാനിക്കുന്നതുവരെ ഈ പദ്ധതിയുണ്ടാകും.

മെട്രോയും ലുസൈൽ ട്രാമും പതിവുപോലെ ഓടുമെങ്കിലും, മറ്റ് സേവനങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകും. മെട്രോലിങ്ക് M311 റൂട്ട് അൽ സുഡാൻ മെട്രോ സ്റ്റേഷനിലേക്കും (ഷെൽട്ടർ 1) M317 അൽ അസീസിയ മെട്രോ സ്റ്റേഷനിലേക്കും (ഷെൽട്ടർ 2) പോകും. കൂടാതെ, സ്‌പോർട് സിറ്റി സ്റ്റേഷനിലേക്കും തിരിച്ചുമുള്ള മെട്രോഎക്പ്രസ് ബുക്കിംഗുകൾ ലഭ്യമാകില്ല. പകരം, ആരാധകർക്ക് അൽ വാബ് ക്യുഎൽഎം സ്റ്റേഷനിൽ (ഷെൽട്ടർ 2) നിന്നുള്ള സേവനം ഉപയോഗിക്കാം.

ഇരു ടീമുകളുടെയും ആരാധകരെ സ്വാഗതം ചെയ്യുന്നതിൽ ആവേശമുണ്ടെന്നും മത്സര ദിനത്തിലെ യാത്ര മികച്ച അനുഭവമാക്കാൻ ആഗ്രഹിക്കുന്നുവെന്നും ഖത്തർ റെയിൽ ചീഫ് ഓഫ് സർവീസ് ഡെലിവറി എൻജിനീയർ അബ്ദുള്ള സെയ്‌ഫ് അൽ സുലൈത്തി പറഞ്ഞു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button