GSAS പ്ലാറ്റിനം സർട്ടിഫിക്കറ്റ് നേടി ദോഹ മെട്രോ അഡ്‌മിനിസ്ട്രേഷനും ഐസിസി ബിൽഡിങ്ങും

ദോഹ മെട്രോ അഡ്മിനിസ്ട്രേഷനും അൽ വക്രയിലെ ഐസിസി ബിൽഡിംഗും (B14) GSAS ഓപ്പറേഷൻസ് – പ്രീമിയം സ്‌കീമിന് കീഴിൽ ഉയർന്ന തലത്തിലുള്ള പ്ലാറ്റിനം റേറ്റിംഗ് നേടിയതായി ഖത്തർ റെയിൽവേ കമ്പനി (ഖത്തർ റെയിൽ) പ്രഖ്യാപിച്ചു. ഗ്ലോബൽ സസ്റ്റൈനബിലിറ്റി അസസ്‌മെന്റ് സിസ്റ്റം (GSAS) സൃഷ്ടിച്ച ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (GORD) ആണ് ഈ റേറ്റിംഗ് നൽകിയത്. സുസ്ഥിരതയിലും കാര്യക്ഷമതയിലും കെട്ടിടത്തിന്റെ മികച്ച പ്രകടനത്തെ ഇത് അംഗീകരിക്കുന്നു.
B14 കെട്ടിടത്തിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ് നടന്നത്. GORD സ്ഥാപക ചെയർമാൻ ഡോ. യൂസഫ് അൽഹോർ, ഖത്തർ റെയിലിലെ സർവീസ് ഡെലിവറി ചീഫ് എഞ്ചിനീയർ അബ്ദുള്ള സെയ്‌ഫ് അൽ സുലൈത്തിക്ക് സർട്ടിഫിക്കറ്റും ഫലകവും നൽകി.
വിശ്വസനീയവും സുരക്ഷിതവുമായ റെയിൽവേ സേവനങ്ങൾ നൽകാനുള്ള ഖത്തർ റെയിലിന്റെ ദൗത്യത്തിന്റെ ഒരു പ്രധാന ഭാഗമാണ് സുസ്ഥിരതയെന്ന് എൻജിനീയർ അബ്ദുള്ള പറഞ്ഞു. GSAS മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഒരു ഹരിത ഭാവിയെ പിന്തുണയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ അവർ നിർമ്മിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മെട്രോ സ്റ്റേഷനുകൾക്ക് മാത്രമല്ല, B14 പോലുള്ള സപ്പോർട്ട് കെട്ടിടങ്ങൾക്കും ഗ്രീൻ സർട്ടിഫിക്കേഷൻ ലഭിച്ചതിന് ഡോ. അൽഹോർ ഖത്തർ റെയിലിനെ പ്രശംസിച്ചു. ഖത്തറിന്റെ ദേശീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സുസ്ഥിര നഗര വികസനത്തിനായുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദോഹ മെട്രോ ഡിപ്പോയിലെ പ്രധാന പ്രവർത്തന കേന്ദ്രമാണ് B14 കെട്ടിടം. മെട്രോയുടെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്റഗ്രേറ്റഡ് കൺട്രോൾ സെന്റർ (ICC) ഇതിൽ ഉൾപ്പെടുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE