Qatar
അൽ വുകെയറിലെ മെട്രോലിങ്ക് റൂട്ട് നീട്ടി

ദോഹ മെട്രോയും ലുസൈൽ ട്രാമും ഇന്ന് മുതൽ അൽ വുകെയറിലെ മെട്രോലിങ്ക് M132 റൂട്ട് നീട്ടി. മെട്രോലിങ്ക് റൂട്ട് M132, അൽ വുകെയറിലെ Ezdan-34 വരെ സർവീസ് നീട്ടുകയും അതിനനുസരിച്ചു റൂട്ടിംഗ് ക്രമീകരിക്കുകയും ചെയ്തു.
M132 മെട്രോലിങ്ക് അൽ വുകൈർ സൗത്തിന് ചുറ്റുമുള്ള പ്രദേശമാണ് ഉൾക്കൊള്ളുന്നത്. സാധാരണയായി അൽ വക്ര മെട്രോ സ്റ്റേഷനിലേക്കും പുറത്തേക്കും പ്രവർത്തിക്കുന്നു.
മെട്രോ ലിങ്ക് സേവനങ്ങൾ ശനിയാഴ്ച മുതൽ ബുധൻ വരെ രാവിലെ 6 മുതൽ രാത്രി 11 വരെയും വ്യാഴാഴ്ച രാവിലെ 6 മുതൽ രാത്രി 11:59 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 11:59 വരെയും പ്രവർത്തിക്കുന്നു.