
ലോകത്തിലെ മുൻനിര ചെസ് താരങ്ങൾ പങ്കെടുക്കുന്ന ഫിഡെ വേൾഡ് റാപിഡ് & ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പ് ഖത്തർ 2025 ദോഹയിൽ നാളെ മുതൽ ആരംഭിക്കുന്നു. ഡിസംബർ 30 വരെ നീണ്ടുനിൽക്കുന്ന മത്സരം ഖത്തർ യൂണിവേഴ്സിറ്റിയിലെ സ്പോർട്സ് ആൻഡ് ഇവന്റ്സ് കോംപ്ലക്സിലാണ് നടക്കുന്നത്. 2016 നു ശേഷം ഇവന്റിന് വീണ്ടും ആദിതേയത്വം വഹിക്കുന്നതോടെ ലോക ചെസ് ഭൂപടത്തിൽ വീണ്ടും ദോഹ ശ്രദ്ധാകേന്ദ്രമാകുകയാണ്.
പ്രധാന വിവരങ്ങൾ
• തീയതി: നാളെ മുതൽ ഡിസംബർ 30 വരെ
• വേദി: ഖത്തർ യൂണിവേഴ്സിറ്റി – സ്പോർട്സ് ആൻഡ് ഇവന്റ്സ് കോംപ്ലക്സ്
• ടോപ് സീഡ്: ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാർൽസൻ
• പ്രധാന താരങ്ങൾ: മാഗ്നസ് കാർൽസൻ, ഗുകേഷ് ദൊമ്മരാജു, ജൂ വെൻജുൻ, ഇയാൻ നെപ്പോംനിയാച്ചി, ഫാബിയാനോ കരുവാന, അനീഷ് ഗിരി, വെസ്ലി സോ
• യുവതാരങ്ങൾ: അർജുൻ എരിഗൈസി, ആർ. പ്രഗ്നാനന്ദ, നൊദിർബെക് അബ്ദുസത്തോറോവ്
• ഖത്തർ ആതിഥേയത്വം വഹിക്കുന്നത്: രണ്ടാം തവണ (മുമ്പ് 2016)
സമ്മാനത്തുകയും മത്സരം നടക്കുന്ന രീതി
• ആകെ സമ്മാനത്തുക: 10 ലക്ഷം യൂറോയ്ക്ക് മുകളിൽ
• ഓപ്പൺ വിഭാഗം: 7 ലക്ഷം യൂറോ
• വനിതാ വിഭാഗം: 3 ലക്ഷം യൂറോ
• ഓപ്പൺ റാപിഡ് & ബ്ലിറ്റ്സ് ജേതാക്കൾക്ക്: €70,000 വീതം
• വനിതാ ജേതാക്കൾക്ക്: €40,000
• റാപിഡ് മത്സരം: 15 മിനിറ്റ് + ഓരോ നീക്കത്തിനും 10 സെക്കൻഡ്
• ബ്ലിറ്റ്സ്: സ്വിസ് റൗണ്ടുകൾക്ക് ശേഷം നോക്ക്ഔട്ട് സെമിഫൈനൽ
ലോകോത്തര താരങ്ങളുടെ സാന്നിധ്യത്തോടെ ഖത്തറിലെ ചെസ് ആരാധകർക്ക് വലിയ കായിക വിരുന്നാണ് ഒരുങ്ങുന്നത്.




