ഗൾഫ് മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊഫെഷണൽ റെസ്‌ലിങ് സൂപ്പർ സ്ലാം ഖത്തറിൽ നടക്കും

ഖത്തർ പ്രോ റെസ്‌ലിംഗ് (ക്യുപിഡബ്ല്യു) തങ്ങളുടെ വരാനിരിക്കുന്ന വലിയ ഇവൻ്റായ സൂപ്പർ സ്ലാം III-നെ കുറിച്ച് സംസാരിക്കാൻ കഴിഞ്ഞ ദിവസം ഒരു പത്രസമ്മേളനം നടത്തി. അന്താരാഷ്‌ട്ര-പ്രാദേശിക റെസ്‌ലേഴ്‌സിനെ ഒരുമിച്ച് കൊണ്ടു വരുന്നതാണ് ഈ ഇവന്റ്, മാത്രമല്ല ഇത് മേഖലയിലെ എക്കാലത്തെയും വലിയ റെസ്‌ലിങ് ഷോ ആയി മാറുകയും ചെയ്യും.
2025 ഫെബ്രുവരി 21, 22 തീയതികളിൽ ആസ്പയർ സോണിലെ ലേഡീസ് ഹാളിലാണ് ഇവൻ്റ് നടക്കുന്നത്. രണ്ട് ദിവസങ്ങളിലായി ലോകമെമ്പാടുമുള്ള 30-ലധികം റെസ്‌ലേഴ്‌സിന്റെ 12 മത്സരങ്ങൾ ആരാധകർക്ക് ആസ്വദിക്കാം. രണ്ട് ദിവസങ്ങളിലായി ആറ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കും.
ക്യുപിഡബ്ല്യു ബോർഡ് അംഗമായ ബിലാൽ താഹ മിഡിൽ ഈസ്റ്റിൽ റെസ്‌ലിങ്ങിനെ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചു. “ഞങ്ങളുടെ ആദ്യ ഷോയിൽ 700 ആളുകളാണുണ്ടായിരുന്നത്. എന്നാൽ 2020-ലെ ഞങ്ങളുടെ അവസാന ഷോയിൽ ഞങ്ങൾക്ക് 5,000 ആളുകളുണ്ടായിരുന്നു.” QPW എത്രമാത്രം വളർന്നുവെന്ന് അദ്ദേഹം ഇതിലൂടെ വ്യക്തമാക്കുന്നു.
താഹ, ക്യുപിഡബ്ല്യു ചെയർമാൻ അലി അഹമ്മദ് അൽ മറാഫി എന്നിവർ പത്രസമ്മേളനത്തിൽ സംസാരിച്ചു. പ്രാദേശിക റെസ്‌ലേഴ്‌സിന്റെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തെക്കുറിച്ച് അൽ മറാഫി സംസാരിച്ചു. “മുമ്പ്, ഞങ്ങൾക്ക് പ്രാദേശിക പ്രതിഭകളില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് 12-ലധികം പ്രാദേശിക റെസ്‌ലെഴ്‌സ് ഉണ്ട്, അവർക്ക് മെക്‌സിക്കോ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ മത്സരിക്കാനും അവസരമുണ്ട്.”
സൂപ്പർ സ്ലാം III-ൽ പ്രാദേശിക റെസ്‌ലേഴ്‌സിന് വിജയിക്കാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ, അൽ മറാഫി ഒരുപക്ഷെ അതിനു കഴിയുമെന്നാണ് മറുപടി നൽകിയത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx