Qatar
കനത്ത മഴ: ദോഹ ഫെസ്റ്റിവൽ സിറ്റിയുടെ പ്രവേശന പാതയിൽ മാറ്റം
കനത്ത മഴ കാരണം ദോഹ ഫെസ്റ്റിവൽ സിറ്റി (DFC) യുടെ പ്രവേശന പാതയിൽ മാറ്റം. പടിഞ്ഞാറ് ഭാഗത്ത് നിന്ന്, അതായത് വാദി അൽ അസ്കർ സ്ട്രീറ്റിൽ നിന്നോ അൽ ഷമാൽ സർവീസ് റോഡിൽ നിന്നോ മാത്രമേ താൽക്കാലികമായി മാളിലേക്ക് പ്രവേശിക്കാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു.
മാളിന്റെ കിഴക്ക് ഭാഗവും പാലത്തിൽ നിന്നും ലുസൈലിൽ നിന്നുമുള്ള പ്രവേശനവും താൽക്കാലികമായി അടച്ചിരിക്കുന്നു.
വെസ്റ്റ് പാർക്കിംഗും എൽജി പാർക്കിംഗും ലഭ്യമാണ്. കൂടാതെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ആക്സസ് ചെയ്യാവുന്നതാണെന്ന് അധികൃതർ പറഞ്ഞു.
IKEA ബേസ്‌മെന്റ് കണക്ഷൻ വഴി മാൾ ബേസ്‌മെന്റ് പാർക്കിംഗും ആക്‌സസ് ചെയ്യാവുന്നതാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB