WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

ഹയ്യ കാർഡ് സംശയങ്ങൾ ഉണ്ടോ… ബൂത്തുകളിലെത്തി പരിഹരിക്കാം

ലോകകപ്പ് ഹയ്യ കാർഡിനെക്കുറിച്ചുള്ള സംശയങ്ങളും അന്വേഷണങ്ങളും പരിഹരിക്കുന്നതിന് രാജ്യത്തെ രണ്ട് മാളുകളിൽ പ്രത്യേക ബൂത്തുകൾ തയ്യാറാക്കിയതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. മാൾ ഓഫ് ഖത്തറിലും ദോഹ ഫെസ്റ്റിവൽ സിറ്റിയിലും വൈകുന്നേരം 7 മണി വരെ ബൂത്തുകൾ തുറന്നിരിക്കും.

ലോകകപ്പ് സമയത്ത് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനും പൊതുഗതാഗതം സൗജന്യമായി ഉപയോഗിക്കുന്നതിനും മത്സര ടിക്കറ്റിനൊപ്പം ഹയ്യ കാർഡ് നിർബന്ധമാണ്.

വിദേശികളായ ടിക്കറ്റ് ഉടമകൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള വിസയായും ഹയ്യ കാർഡ് പ്രവർത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button