Qatar

ഖത്തറിനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന പുതിയ ലാൻഡ് പോർട്ട് തുറന്നു

ഖത്തറിനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന പുതിയ സൽവ ലാൻഡ് തുറമുഖം ഇന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ പോർട്ടിന് പ്രതിദിനം 12,096 വാഹനങ്ങൾ എത്തിച്ചേരാനും 12,726 വാഹനങ്ങൾ പുറപ്പെടാനും ഉൾപ്പെടെ 24,800 വാഹനങ്ങളുടെ ക്രമീകരണ ശേഷിയുണ്ട്.

നവംബറിൽ ലോകകപ്പിൽ പങ്കെടുക്കുന്ന ഫുട്‌ബോൾ ആരാധകർക്ക് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കുന്നതാണ് പുതിയ തുറമുഖം.

3,000 വാഹനങ്ങൾ മാത്രം ഉൾക്കൊള്ളുന്ന പഴയ പോർട്ടിനേക്കാൾ ആറിരട്ടി ശേഷിയുള്ളതാണ് പുതിയ പോർട്ട്. ഇന്ന് ട്രയൽ ഓപ്പറേഷൻ ആരംഭിച്ചതിന്റെ ചിത്രങ്ങൾ യാത്രക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button