ഏഴാമത് ലോക്കൽ ഡേറ്റ്സ് ഫെസ്റ്റിവൽ ഇന്ന് സൂഖ് വാഖിഫിലെ അൽ അഹമ്മദ് സ്ക്വയറിൽ സമാപിക്കും.
81-ലധികം പ്രാദേശിക ഫാമുകൾ പങ്കെടുത്ത 15 ദിവസത്തെ പരിപാടി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പാണ് സംഘടിപ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെ മേള തുറന്നിരിക്കും.
ഈന്തപ്പഴത്തിൽ രാജ്യം 82 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചതായി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് വർഷം മുമ്പ് ഇത് 76 ശതമാനമായിരുന്നിടത്താണിത്.
പരാഗണത്തെ സംബന്ധിച്ച സേവനങ്ങൾ, നിലമൊരുക്കൽ, ഈന്തപ്പഴത്തിന്റെ ഗുണനിലവാരം വർധിപ്പിക്കൽ തുടങ്ങിയ സഹായങ്ങൾ ഉൾപ്പെടുന്ന വകുപ്പിന്റെ പ്രവർത്തനമാണ് ഈ വിജയത്തിന് കാരണം.
വാർഷിക മേളയുടെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കാനുള്ള വേദിയാണ് സർക്കാർ നൽകുന്നത്.