Qatar
ഭിന്നശേഷിയുള്ളവരുടെ പ്രതിദിന ജോലി സമയം ഒരു മണിക്കൂർ കുറച്ചു
ദോഹ: 2016ലെ സിവിൽ ഹ്യൂമൻ റിസോഴ്സ് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് (15) പ്രകാരം, ഭിന്നശേഷിയുള്ളവരുടെ ദൈനംദിന ജോലി സമയം ഒരു മണിക്കൂർ കുറച്ചതായി സിവിൽ സർവീസ് ആൻഡ് ഗവൺമെന്റൽ ഡെവലപ്മെന്റ് ബ്യൂറോ അറിയിച്ചു.
‘പ്രത്യേക ആവശ്യങ്ങളുള്ള’ ആളുകളുടെ ദൈനംദിന ജോലി സമയം ഒരു മണിക്കൂർ കുറയ്ക്കണമെന്നും ഔദ്യോഗിക പ്രവൃത്തി സമയം ആരംഭിച്ച് 30 മിനിറ്റ് കഴിഞ്ഞ് വരാനും ഔദ്യോഗിക പ്രവൃത്തി സമയം അവസാനിക്കുന്നതിന് 30 മിനിറ്റ് മുമ്പ് പോകാനും അനുവദിക്കുമെന്ന് CGB അവരുടെ ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കി.
2016 ലെ സിവിൽ ഹ്യൂമൻ റിസോഴ്സ് നിയമ നമ്പർ (15) എക്സിക്യൂട്ടീവ് റെഗുലേഷനിലെ ആർട്ടിക്കിൾ (73) പ്രകാരമാണ് നയം.