ഖത്തറിലേക്ക് 810 കിലോ നിരോധിത പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞു
ഹമദ് പോർട്ടിൽ കെട്ടിട നിർമാണ സാമഗ്രികളുടെ കയറ്റുമതിയിൽ ഒളിപ്പിച്ച് പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി.
810 കിലോഗ്രാം നിരോധിത പുകയില രാജ്യത്തേക്ക് കടത്താനുള്ള ശ്രമം മാരിടൈം കസ്റ്റംസ് അഡ്മിനിസ്ട്രേഷനാണ് പരാജയപ്പെടുത്തിയത്.
ടൈലുകൾ മുറിക്കുന്നതിനായുള്ള ഉപകരണ കയറ്റുമതിക്കുള്ളിൽ ഒളിപ്പിച്ച 810 കിലോ നിരോധിത പുകയില കടത്ത് മാരിടൈം കസ്റ്റംസ് അഡ്മിനിസ്ട്രേഷനിലെ ഹമദ് പോർട്ട് കസ്റ്റംസ് പരാജയപ്പെടുത്തിയതായി ഡിപ്പാർട്ട്‌മെന്റ് ട്വീറ്റ് ചെയ്തു.
രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുപോകുന്നതിനെതിരെ കസ്റ്റംസ് അതോറിറ്റി തുടർച്ചയായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിയാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണയും നൽകുന്നു.