സർക്കാർ സർവീസ് സെൻ്ററുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം പ്രഖ്യാപിച്ച് സിവിൽ സർവീസ് ആൻഡ് ഗവൺമെൻ്റ് ഡെവലപ്‌മെൻ്റ് ബ്യൂറോ
സിവിൽ സർവീസ് ആൻഡ് ഗവൺമെൻ്റ് ഡെവലപ്‌മെൻ്റ് ബ്യൂറോ സർക്കാർ സർവീസ് സെൻ്ററുകളുടെ പ്രവർത്തന സമയത്തിൽ ഭേദഗതി വരുത്തിയതായി അറിയിച്ചു.
പുതിയ ഷെഡ്യൂൾ പ്രകാരം, അൽ ഹിലാൽ, അൽ റയ്യാൻ, അൽ വക്ര എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങൾ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:00 വരെയും ഉച്ചകഴിഞ്ഞ് 1:00 മുതൽ 6:00 വരെയും രണ്ട് ഷിഫ്റ്റുകളിൽ പ്രവർത്തിക്കും. അതേസമയം, പേൾ, അൽ ദായെൻ, അൽ ഖോർ, അൽ ഷമാൽ കേന്ദ്രങ്ങൾ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ ഒറ്റ ഷിഫ്റ്റിൽ പ്രവർത്തിക്കും.
“Sharek” പ്ലാറ്റ്‌ഫോമിലൂടെ ശേഖരിച്ച ഡാറ്റയുടെ സമഗ്രമായ അവലോകനത്തിന് ശേഷമാണ് പുതിയ ക്രമീകരണം. ഉപഭോക്താക്കളുടെ സംതൃപ്തി വർദ്ധിപ്പിക്കാനും അവരുടെ ആവശ്യങ്ങൾ കൂടുതൽ ഫലപ്രദമായി നിറവേറ്റാനും പുതിയ സമയക്രമം ലക്ഷ്യമിടുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD