ടണലുകളുടെയും പ്ലാസകളുടെയും നിർമ്മാണജോലികൾക്ക് ശേഷം കോർണിഷ് സ്ട്രീറ്റ് തുറന്നു
ദോഹ: ഓഗസ്റ്റ് 6 മുതൽ 10 വരെ താത്കാലികമായി അടച്ചിട്ട ദോഹയിലെ കോർണിഷ് സ്ട്രീറ്റിന്റെ ഇരുദിശകളിലേക്കുമുള്ള പാതകളും തുറന്നതായി അഷ്ഗൽ അറിയിച്ചു. ഈ ദിവസങ്ങളിൽ സ്വകാര്യ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടായിരുന്നു സ്ട്രീറ്റ് വികസനപ്രവർത്തനങ്ങൾക്കായി അടച്ചത്.
കാൽനടയാത്രക്കാർക്കുള്ള ട്രാഫിക്ക് എളുപ്പമാക്കാനും സമീപമേഖലകളിലേക്ക് ബന്ധിപ്പിക്കാനും സഹായിക്കുന്ന 4 ടണലുകളുടെ നിർമ്മാണ പൂർത്തീകരണം, അൽ ദഫ്ന, കോർണിഷ് പ്ലാസ, അൽ ബിദ്ദ പ്ലാസ എന്നീ 3 പ്ലാസകളുടെ നിർമ്മാണം ജോലികൾ, മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിനാവശ്യമായ പഠനം എന്നിവയാണ് ഈ ദിവസങ്ങളിൽ ലക്ഷ്യമിട്ട പ്രധാന പ്രവർത്തനങ്ങൾ.
#Ashghal announces reopening of traffic on the Corniche St. We are thankful to all people including citizens, residents and visitors for their support for the success of the temporary traffic plans by using alternate routes and public transport, significantly reducing congestion. pic.twitter.com/GIa3LwLOYO
— هيئة الأشغال العامة (@AshghalQatar) August 10, 2021