കോർണിഷ് സ്ട്രീറ്റ് ഭാഗികമായി അടച്ചു

ഇന്നലെ മുതൽ രണ്ടാഴ്ചത്തേക്ക് കോർണിഷ് സ്ട്രീറ്റിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി അഷ്‌ഗാൽ. ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് പ്രദേശം നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് താത്കാലിക അടച്ചുപൂട്ടൽ എന്ന് അഷ്ഗൽ തിങ്കളാഴ്ച സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.
കോർണിഷ് സ്ട്രീറ്റിൽ നിന്ന് മുഹമ്മദ് ബിൻ താനി സ്ട്രീറ്റിലേക്കുള്ള ഇടത് തിരിവിലാണ് അടച്ചിടൽ. റോഡ് ഉപയോക്താക്കൾ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ യു-ടേൺ എടുക്കുന്നതിന് നേരെ മർഖിയ സ്ട്രീറ്റിലേക്ക് തിരിക്കണം.
കോർണിഷ് സ്ട്രീറ്റിൽ നിന്ന് അൽ റുമേലിയ സ്ട്രീറ്റിലേക്കുള്ള ഇടത് തിരിവിലും മർഖിയയ്ക്ക് മുമ്പുള്ള ദഫ്നയിലെ യു-ടേണിലുമാണ് മറ്റൊരു അടച്ചുപൂട്ടൽ ഏർപ്പെടുത്തിയിട്ടുള്ളത്.
റോഡ് ഉപയോക്താക്കൾ നേരെ അൽ ദിവാൻ അൽ-അമിരി ഇന്റർസെക്ഷനിലേക്ക് പോയി അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ യു-ടേൺ ചെയ്യണമെന്നും അഷ്ഗൽ ട്വീറ്റ് ചെയ്തു.