അജ്ഞാത അന്താരാഷ്ട്ര നമ്പറുകളിൽ നിന്നുള്ള കോളുകൾ സൂക്ഷിക്കാൻ കമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ്
അജ്ഞാത അന്താരാഷ്ട്ര നമ്പറിൽ നിന്നുള്ള കോളുകളിൽ ജാഗ്രത പാലിക്കണമെന്ന് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നൽകി.
“അജ്ഞാതമായ ഒരു അന്താരാഷ്ട്ര നമ്പറിൽ നിന്ന് നിങ്ങൾക്ക് മിസ്ഡ് കോൾ ലഭിക്കുകയാണെങ്കിൽ ശ്രദ്ധിക്കുക”, ഇത് ഒരു തട്ടിപ്പോ അല്ലെങ്കിൽ ഫോൺ ഹാക്ക് ചെയ്യാനുള്ള ശ്രമമോ ആകാം,” ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അധികൃതർ പറഞ്ഞു.
അത്തരം നമ്പറിലേക്ക് തിരികെ വിളിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നൽകി. അയച്ചയാളുടെ ഐഡൻ്റിറ്റി പരിശോധിക്കാതെ തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കിടുന്നതിനെതിരെയും വാട്ട്‌സ്ആപ്പിൽ ആരുമായും വിവരങ്ങൾ പങ്കിടുന്നതിനെതിരെയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിആർഎ മുന്നറിയിപ്പ് നൽകി വരുന്നുണ്ട്.
ഏതെങ്കിലും അജ്ഞാത അല്ലെങ്കിൽ ഔദ്യോഗിക സ്ഥാപനത്തിൽ നിന്ന് സംശയാസ്പദമായ ലിങ്കുകൾ തുറക്കുന്നത് സംബന്ധിച്ചും അതോറിറ്റി മുന്നറിയിപ്പ് നൽകി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5