Qatar
ഖത്തർ കൂടുതൽ തണുപ്പിലേക്ക്, താപനില വീണ്ടും കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹ്യുമിഡിറ്റിയിലുണ്ടായ വർദ്ധനവിനു ശേഷം, ഈയാഴ്ചയുടെ പകുതി മുതൽ കൂടുതൽ തണുപ്പ് നിറഞ്ഞ ശൈത്യകാല കാലാവസ്ഥ തിരികെ വരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
“ആഴ്ചയുടെ പകുതി മുതൽ തണുത്ത കാലാവസ്ഥ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു, താപനില ഗണ്യമായി കുറയുകയും തണുപ്പ് കൂടുതലായി അനുഭവപ്പെടുകയും ചെയ്യും.” QMD അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കിട്ടു.
വടക്കുപടിഞ്ഞാറൻ കാറ്റാണ് താപനില കുറയുന്നതിന് കാരണമെന്ന് ക്യുഎംഡി വിശദീകരിച്ചു.
ഇന്നലെ, അബു സംറ പ്രദേശത്താണ് ഏറ്റവും കുറഞ്ഞ താപനിലയായ 11 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp