Qatar

അൽ അമീർ സ്ട്രീറ്റ് സർവീസ് റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി

നാസർ ബിൻ സലിമീൻ അൽ സുവൈദി ഇന്റർചേഞ്ചിലേക്കുള്ള ഗതാഗതത്തിനായുള്ള അൽ അമീർ സ്ട്രീറ്റ് സർവീസ് റോഡ് താൽക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1-ന് പുലർച്ചെ 2 മണിക്ക് ആരംഭിച്ച് ഓഗസ്റ്റ് 3-ന് പുലർച്ചെ 5 മണി വരെ അടച്ചിടൽ തുടരും.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച ഈ അടച്ചിടൽ റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനാണ്. ഈ കാലയളവിൽ, അടയാളങ്ങളിൽ കാണിച്ചിരിക്കുന്നതുപോലെ, അൽ അമീർ സർവീസ് റോഡിൽ നിന്ന് അൽ മിർകാബ് അൽ ജദീദ് സ്ട്രീറ്റിലേക്ക് ഗതാഗതം വഴിതിരിച്ചുവിടും.

ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സമീപത്തുള്ള ഇതര റോഡുകൾ ഉപയോഗിക്കാൻ അഷ്ഗാൽ ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. അടച്ചിടലിനെക്കുറിച്ച് വാഹനമോടിക്കുന്നവരെ അറിയിക്കുന്നതിന് റോഡ് അടയാളങ്ങൾ സ്ഥാപിക്കും, സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും സ്‌പീഡ്‌ ലിമിറ്റ് പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button