Qatar

അൽ തുമാമ സ്റ്റേഡിയം ഇന്റർചേഞ്ച് എക്സിറ്റ് 32A അടച്ചിടും

അൽ തുമാമ സ്റ്റേഡിയം ഇന്റർചേഞ്ചിലെ എക്സിറ്റ് 32A താൽക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു.

മെസായിദ് റോഡിൽ നിന്ന് സബാഹ് അൽ അഹമ്മദ് കോറിഡോറിലേക്ക് വരുന്ന റോഡ് ഉപയോക്താക്കളെ അടച്ചിടൽ ബാധിക്കും. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി 2025 നവംബർ 21 വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെയാവും അടച്ചിടൽ

അടച്ചിടൽ സമയത്ത്, എക്സിറ്റ് 32A വഴി സബാഹ് അൽ അഹമ്മദ് കോറിഡോറിലേക്ക് പോകുന്ന ഡ്രൈവർമാർ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ മാപ്പിൽ കാണിച്ചിരിക്കുന്ന ഇതര റൂട്ടുകൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു.

Related Articles

Back to top button