Qatar
ഉച്ചയ്ക്ക് പുറപ്പെടേണ്ട കോഴിക്കോട്-ദോഹ വിമാനം രാവിലെ പോയി; വെട്ടിലായി യാത്രക്കാർ

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട കോഴിക്കോട്-ദോഹ വിമാനം രാവിലെ പുറപ്പെട്ടത് യാത്രക്കരെ ദുരിതത്തിലാക്കി. ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് രാവിലെ 6 മണിക്ക് പുറപ്പെട്ടത്.
വിമാനത്താവളത്തിലെത്തിയ ശേഷമാണ് യാത്രക്കാർ വിമാനം പോയ വിവരം അറിയുന്നത്. അന്വേഷിച്ചപ്പോൾ വിമാനം രാവിലെ പുറപ്പെട്ടു എന്ന കാര്യം അധികൃതർ വിശദമാക്കി.
സംഭവത്തിൽ അധികൃതരുടെ മറുപടി തൃപ്തികരമല്ലാത്തതിനാൽ യാത്രക്കാർ ബഹളം വെച്ചു. ബഹളത്തെത്തുടർന്ന് പല ആളുകളുടെയും ടിക്കറ്റുകളുടെ കാലാവധി നാളത്തേക്ക് നീട്ടി നൽകിയിട്ടുണ്ട്.
ഇന്നലെ രാത്രി 11 മണിക്ക് വിമാനം നേരത്തേ പുറപ്പെടുമെന്ന കാര്യം യാത്രക്കാർക്ക് മെയിൽ അയച്ചിരുന്നു എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നേരത്തേ പുറപ്പെടുന്ന കാര്യം അധികൃതർ യാത്രക്കാരെ വിളിച്ച് അറിയിച്ചിരുന്നില്ല.