സിറ്റിസെന്റർ ദോഹ മാളിൽ പുതുതായി തുറന്നത് 30 ലോകോത്തര ബ്രാന്റുകൾ

ദോഹയിലെ വ്യാപാര വാണിജ്യശൃംഖലയുടെ ഹൃദയകേന്ദ്രമായ സിറ്റിസെന്റർ ദോഹ മാളിൽ പുതുതായി തുറന്നത് 30 ഷോപ്പുകൾ. 2021 ജനുവരി മുതൽ ഇന്ന് വരെയുള്ള കാലയളവിലാണ് ഇത്രയും പുതിയ കടകൾ മാളിൽ ആരംഭിച്ചത്. കുടുംബ-ഉപഭോക്താക്കളുടെ വിശ്വാസ്യത പിടിച്ചുപറ്റിയ ദീർഘകാല ചരിത്രമുള്ള സിറ്റിസെന്റർ മാളിലേക്കാണ് 30 പ്രമുഖ ബ്രാന്റുകൾ കൂടി ഔട്ട്‌ലെറ്റുമായി എത്തുന്നത്. ഈ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടാതെയാണ് പുതിയ ബ്രാന്റുകളെയും മാൾ അധികൃതർ തിരഞ്ഞെടുത്തത്. ഫർണിഷിംഗ്, വസ്ത്രാലയം, സ്പോർട്സ് ഔട്ട്‌ലെറ്റുകൾ, കൂടാതെ റസ്റ്റന്റുകളും പുതുതായി തുടങ്ങിയ വിപണികളിൽ ഉൾപ്പെടും.

ഇംഗ്ലീഷ് ഹോം, അഡിഡാസ്, ലെവിസ്, എച്ച് & എം, ബ്രാൻഡ്സ്, റെഡ് ടാഗ്, ഐസ്‌പോട്ട്, ഷെഫ് അൽ ഫരീജ്, അക്കായ് വൈബ്സ്, ഖോസാൻ തായ്, വോക്ക് വോക്ക്, സൗത്ത് സ്ട്രീറ്റ് ബർഗർ, ഡയറി ക്വീൻ, ജോളിബീ, ആക്‌സ ഇൻഷുറൻസ്, ലോവിസ, ബ്യൂട്ടി ബോക്സ്, കുലുദ് ഫാർമസി, ഡെൽഫ്റ്റ് ബ്ലൂ, അബ്ദുൽ സമദ് അൽ ഖുറേഷി തുടങ്ങിയവയാണ് സിറ്റി സെന്ററിൽ പുതുതായെത്തുന്ന ലോകോത്തര ബ്രാന്റുകൾ.

ഇതിനോടകം തന്നെ വിവിധ അന്താരാഷ്ട്ര, പ്രാദേശിക, റീട്ടെയിൽ ബ്രാൻഡുകളുടെ കേന്ദ്രമാണ് സിറ്റി സെന്റർ ദോഹ. അഞ്ച് നിലകളിൽ വ്യാപിച്ചിരിക്കുന്ന.ഷോപ്പിംഗ് മാളിൽ, 14 സ്‌ക്രീനുകളുള്ള സിനിമാ സമുച്ചയം, 38 ലധികം റെസ്റ്റോറന്റുകൾ, ഫാമിലി എന്റര്ടെയിന്മെന്റ് സെന്റർ തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്. നിരവധി ഫാമിലി ഓഫറുകൾ, വൈവിധ്യമാർന്ന ഷോകൾ, വ്യത്യസ്ത പ്രായ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള സീസണൽ ഇവന്റുകൾ, തുടങ്ങിയവ കൊണ്ട് ഖത്തറിലെ ഉപഭോക്താക്കളുടെ ഇഷ്ടമാളുകളിൽ മുഖ്യസ്ഥാനമുണ്ട് സിറ്റി സെന്റർ ദോഹയ്ക്ക്.

Pic and content courtesy: Peninsula

Exit mobile version