സിഐഎ, മൊസാദ് തലവന്മാർ ഖത്തർ പ്രധാനമന്ത്രിയുമായി ദോഹയിൽ ചർച്ച നടത്തി
ഇസ്രയേലും ഹമാസും തമ്മിലുള്ള സമാധാന ഉടമ്പടി നീട്ടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ)യുടെയും ഇസ്രായേലിന്റെ മൊസാദിന്റെയും തലവന്മാർ ഖത്തറിൽ കൂടിക്കാഴ്ച നടത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
സിഐഎ ഡയറക്ടർ വില്യം ബേൺസും മൊസാദ് രഹസ്യാന്വേഷണ വിഭാഗം മേധാവി ഡേവിഡ് ബാർണിയയും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി മുൻപാകെ ചൊവ്വാഴ്‌ച ചർച്ച നടത്തി. അധിക രണ്ട് ദിവസത്തേക്ക് നീട്ടിയ ഉടമ്പടി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്നലെ ഇരുവരുടെയും കൂടിക്കാഴ്ച.
“നവംബർ 9 ന് നടന്ന അവസാന മീറ്റിംഗിൽ ഇന്റലിജൻസ് മേധാവികൾ പങ്കെടുത്തിരുന്നു. ഈ പ്രാരംഭ നാല് ദിവസത്തെ കരാറിലേക്ക് ഞങ്ങളെ എത്തിച്ചത് അതായിരുന്നു,” അൽ ജസീറയുടെ ഡിപ്ലോമാറ്റിക് എഡിറ്റർ ജെയിംസ് ബേസ് പറഞ്ഞു.
വിദേശകാര്യ മന്ത്രി കൂടിയായ ഖത്തർ പ്രധാനമന്ത്രിക്കൊപ്പം ഇവിടെ ഇരിക്കുന്ന ഇന്റലിജൻസ് മേധാവികൾ എന്നത് ശ്രദ്ധേയമാണ്. കാരണം അവർ രഹസ്യാന്വേഷണ ചിത്രം ലഭിച്ചവരാണ്. ബേൺസ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി “ആന്റണി ബ്ലിങ്കെനേക്കാൾ പരിചയസമ്പന്നനായ ഒരു നയതന്ത്ര വ്ദഗ്ദനാണ്”, അദ്ദേഹം പറഞ്ഞു.
അതേസമയം, യഥാർത്ഥ ഉടമ്പടി ലംഘിച്ചുവെന്ന് ഇസ്രായേലും ഹമാസും പരസ്പരം ആരോപിച്ചു. എന്നാൽ അവർ തടവുകാർക്കായി ബന്ദികളെ മാറ്റുന്നത് തുടരാൻ സന്നദ്ധരായി. ഹമാസ് കസ്റ്റഡിയിലുള്ള തടവുകാരെ വിട്ടയച്ചു. 12 പേരെ ചൊവ്വാഴ്ച മോചിപ്പിച്ചത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv