ഖത്തറിൽ പരീക്ഷാ തീയതികളിൽ മാറ്റമുണ്ടോ? വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: ഖത്തർ വിദ്യഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം പരീക്ഷാ തീയതികളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച അറിയിപ്പിൽ, ഈ വർഷത്തെ രണ്ടാം സെമസ്റ്റർ അവസാന പരീക്ഷകൾ നിശ്ചയിച്ച തീയതിയിലാണ് നടക്കുകയെന്നു വ്യക്തമാക്കി.
2024–2025 അക്കാദമിക് വർഷത്തിലെ രണ്ടാം സെമസ്റ്റർ അവസാന പരീക്ഷകൾക്കായുള്ള നിശ്ചിത സമയക്രമത്തിൽ യാതൊരു മാറ്റവുമില്ലെന്ന് മന്ത്രാലയം അറിയിച്ചു.
സോഷ്യൽ മീഡിയയിൽ വ്യാജവിവരങ്ങൾ പ്രചരിക്കുന്നതിനെത്തുടർന്നാണ് ഈ ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയത്. പരീക്ഷാ തീയതികളിൽ മാറ്റമുണ്ടെന്നതുപോലുള്ള തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
വിവരങ്ങളുടെ യാഥാർത്ഥ്യത ഉറപ്പാക്കുന്നതിനും, പ്രത്യേകിച്ചും രക്ഷിതാക്കളും വിദ്യാർത്ഥികളുമെന്ന നിലയിൽ, ഔദ്യോഗിക ഉറവിടങ്ങളിലൂടെ മാത്രം വിവരങ്ങൾ അറിയണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE