ലോകകപ്പ് യാത്രക്കാർ മരുന്നുകൾ കൊണ്ട് വരുന്നതിൽ ശ്രദ്ധിക്കേണ്ടത്
ലോകകപ്പിനായി പുതിയ യാത്രക്കാർ എത്തുമ്പോൾ ഖത്തറിലേക്ക് മരുന്നുകൾ കൊണ്ടുപോകുന്നത് സംബന്ധിച്ച നിബന്ധനകൾ ഇന്ത്യൻ എംബസി ട്വിറ്ററിൽ പങ്കുവച്ചു. ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാരും മരുന്നുകൾ കൊണ്ടുപോകുന്നതിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു. രാജ്യത്ത് നേരത്തെ മുതൽ പ്രാബല്യത്തിൽ ഉള്ളവയാണ് നിബന്ധനകൾ.
(i) ഖത്തറിലേക്ക് മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥങ്ങൾ അടങ്ങിയ മരുന്നുകൾ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു. ലിറിക്ക, ട്രമഡോൾ, അൽപ്രാസോലം (സാനാക്സ്), ഡയസെപാം (വാലിയം), സോലം, ക്ലോനാസെപാം, സോൾപിഡെം, കോഡിൻ, മെത്തഡോൺ, പ്രെഗബാലിൻ തുടങ്ങിയ മരുന്നുകൾ ഇതിൽ ഉൾപ്പെടുന്നു.
(ii) ഖത്തറിലേക്ക് നിരോധിത മരുന്നുകൾ കൊണ്ടുപോകുന്നത് അറസ്റ്റിനും ജയിൽ ശിക്ഷയ്ക്കും ഇടയാക്കും. നിരോധിത മരുന്നുകളുടെ പൂർണ്ണമായ ലിസ്റ്റ് ഇവിടെ കാണാവുന്നതാണ്:
(iii) സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി മരുന്നുകൾ കൊണ്ടുപോകരുത്.
(iv) നിരോധിക്കാത്തതും വ്യക്തിഗത ഉപയോഗത്തിനായി ഉദ്ദേശിക്കപ്പെട്ടതുമായ മരുന്നുകൾ ഒരു അംഗീകൃത ഡോക്ടറിൽ നിന്നും ആശുപത്രിയിൽ നിന്നും 30 ദിവസത്തേക്ക് ശരിയായ കുറിപ്പടിയോടെ മാത്രമായിരിക്കണം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/G3fZOPNAOhVFd0qZOmEFaw