കെയർ കൊയിലാണ്ടി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ കൊയിലാണ്ടി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ‘കെയർ കൊയിലാണ്ടി’ (CARE Quilandy) അംഗങ്ങൾക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഫെബ്രുവരി 24 ചൊവ്വാഴ്ച അൽ ഹിലാലിലെ അരോമ റെസ്റ്റോറന്റിൽ വെച്ചായിരുന്നു സംഗമം നടന്നത്.
വിശുദ്ധ റമദാനിനെ വരവേൽക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ പണ്ഡിതൻ മുജീബ് റഹ്മാൻ മിശ്കാത്തി റമദാൻ പ്രഭാഷണം നടത്തി. വ്രതാനുഷ്ഠാനത്തിന്റെ ആത്മീയ ചൈതന്യവും പ്രവാസലോകത്തെ സാഹോദര്യവും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു.
സംഗമത്തിന് മുഹമ്മദ് വാസിൽ, ജാഫർ വി.പി, റഹീൽ എച്ച്.എം, നബീൽ വി.പി, ഷഹീർ കെ.എസ്, സിറാജ് അബ്ദുൾ ഖാദർ, ഹിഷാം മുസ്തഫ, ജസീം സമദ് എന്നിവർ നേതൃത്വം നൽകി. കൊയിലാണ്ടി മേഖലയിൽ നിന്നുള്ള നിരവധിയായ പ്രവാസികൾ സംഗമത്തിൽ പങ്കെടുത്തു. നാട്ടുവിശേഷങ്ങൾ പങ്കുവെക്കാനും സൗഹൃദം പുതുക്കാനും ലഭിച്ച ഈ അവസരം പ്രവാസികൾക്ക് ഏറെ ആശ്വാസകരമായി.




