
പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിൽ ഇന്ന് ഖത്തർ മന്ത്രിസഭ അമീരി ദിവാനിൽ യോഗം ചേർന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഖത്തറി ഇതര ഉടമസ്ഥാവകാശവും റിയൽ എസ്റ്റേറ്റിന്റെ ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റിയുടെ അർദ്ധ വാർഷിക റിപ്പോർട്ട് മന്ത്രിസഭ അവലോകനം ചെയ്തതാണ് യോഗത്തിലെ പ്രധാന സംഭവവികാസം. വിഷയത്തിൽ മന്ത്രിസഭ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
പൊതു ഉപയോഗത്തിനായി റിയൽ എസ്റ്റേറ്റ് താൽക്കാലികമായി കൈക്കലാക്കുന്നതും വിനിയോഗിക്കുന്നതും സംബന്ധിച്ച് 2022 ലെ 8-ാം നമ്പർ നിയമം അനുശാസിക്കുന്ന വിവിധ ചുമതലകളും അത് നടപ്പിലാക്കുമ്പോൾ പുറപ്പെടുവിച്ച നിയന്ത്രണങ്ങളും തീരുമാനങ്ങളും ക്യാബിനറ്റ് നടപ്പിലാക്കും.
ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) സംബന്ധിച്ച് വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷനും (WIPO) ഖത്തർ സംസ്ഥാനവും തമ്മിലുള്ള ധാരണാപത്രത്തിന്റെ കരട് അംഗീകരിക്കലും ഇന്നത്തെ യോഗത്തിൽ തീരുമാനമായി.
ഖത്തറിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപന ചർച്ചകളും ഇന്ന് നടന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ