ദോഹ: സർക്കാർ, സ്വകാര്യ ആശുപത്രികളിലെ എല്ലാ അംഗീകൃത ഓഫീസുകളിലും ജനന സർട്ടിഫിക്കറ്റ് കൈമാറുന്നത് ജനുവരി 18 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പകരം, ഇഷ്യൂ ചെയ്ത തീയതി മുതൽ 48 മണിക്കൂറിനുള്ളിൽ ജനന സർട്ടിഫിക്കറ്റും അതിന്റെ ഔദ്യോഗിക രേഖയും ഖത്തർ പോസ്റ്റിൽ 30 QR നിരക്കിൽ മെയിൽ ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പ്രതിരോധ നടപടികളുടെ ഭാഗമാണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.
അന്വേഷണങ്ങൾക്കായി, പൗരന്മാർക്കും താമസക്കാർക്കും ഇനിപ്പറയുന്ന നമ്പറിൽ വിളിക്കാമെന്ന് മന്ത്രാലയം അറിയിച്ചു:
വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെന്റർ (WWRC) – 4409 2145, 4407 5135, 4409 2143, 4409 2142, 4409 2141
സിദ്ര മെഡിക്കൽ സെന്റർ – 4003 0878
അൽ-വക്ര ആശുപത്രി – 4011 5288