നവംബർ 20 മുതൽ ഡിസംബർ 18 വരെ ലോകകപ്പ് ടൂർണമെന്റ് നടക്കുന്ന എല്ലാ ദിവസവും ലോകത്തിലെ ഏറ്റവും വലിയ സ്പെഷ്യൽ ഇഫക്റ്റ് വാട്ടർ ഷോ ദോഹ കോർണിഷിൽ പ്രദർശിപ്പിക്കും.
വൈകുന്നേരം 3 മുതൽ 5:30 വരെ 30 മിനിറ്റ് ഇടവേളയിൽ ആറ് ആഫ്റ്റർനൂൺ ഷോകളും രാത്രി 9 മണിക്ക് ഗ്രാൻഡ് ഡെയ്ലി നൈറ്റ് ഷോയും ഉണ്ടായിരിക്കുമെന്ന് ഡെലിവറി ആൻഡ് ലെഗസി കമ്മിറ്റി അറിയിച്ചു.
ലോകകപ്പിൽ ഖത്തറിന്റെ ആഗോള സ്ട്രീറ്റ് കാർണിവലാണ് 6 കിലോമീറ്റർ വാട്ടർഫ്രണ്ട് കോർണിഷ്. ദിവസവും രാവിലെ 10 മണി മുതൽ 12 മണി വരെ ദിവസേനയുള്ള വാട്ടർ ഷോകൾ കൂടാതെ ലൈറ്റ് ഷോകളും മറ്റ് കുടുംബ, ശിശു സൗഹൃദ വിനോദ പരിപാടികളും ഉണ്ടായിരിക്കും.
.