ഹമദ് തുറമുഖത്ത് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിൽ വൻതോതിൽ മയക്കുമരുന്ന് പിടികൂടി. ഏകദേശം 87.54 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയതെന്ന് ഖത്തർ കസ്റ്റംസ് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ച ഒരു വീഡിയോയിൽ പറഞ്ഞു.
വൈക്കോൽ കൂട്ടുകൾക്കിടയിൽ ആനിമൽ ഫുഡ് എന്ന് ലേബൽ ചെയ്ത ഒരു കണ്ടെയ്‌നറിനുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
വീഡിയോയിൽ, ഓരോന്നായി പരിശോധിക്കുന്നതിന് മുമ്പ് ആനിമൽ ഫുഡ് ബ്ലോക്കുകൾ അധികൃതർ ശ്രദ്ധിക്കുന്നത് കാണാം. തുടർന്ന് തുറന്ന് നോക്കുമ്പോഴാണ് ഉള്ളിൽ ഒളിപ്പിച്ച മയക്കുമരുന്ന് പദാർത്ഥങ്ങൾ കണ്ടെത്തുന്നത്.
കുറ്റകൃത്യങ്ങളും ലംഘനങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള കസ്റ്റംസിന്റെ ദേശീയ കാമ്പയിനായ “കാഫിഹി”ൽ പങ്കെടുക്കാൻ ജനറൽ കസ്റ്റംസ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കളുടെ കള്ളക്കടത്ത്, കസ്റ്റംസ് രേഖകളിലും ഇൻവോയ്സുകളിലും കൃത്രിമം കാണിക്കൽ, മറ്റ് അനുബന്ധ ലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നത് ഇതിൽ ഉൾപ്പെടുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv