Qatar
റമദാനിൽ ഭിക്ഷാടനം നടത്തിയാൽ റിപ്പോർട്ട് ചെയ്യണം
റമദാൻ മാസത്തിൽ ഭിക്ഷാടനത്തിന് ഇറങ്ങുന്നവരെ റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റമദാനിൽ ഭിക്ഷാടനം ഒരു മോശം പ്രവണതയാണെന്നും അപരിഷ്കൃത പെരുമാറ്റം ആണെന്നും മന്ത്രാലയം കുറിച്ചു.
ഭിക്ഷാടനക്കാരെ മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ആന്റി-ബെഗ്ഗിങ് സെക്ഷന് റിപ്പോർട്ട് ചെയ്യണം. ഇതിനായി 2347444, 33618627 എന്നീ നമ്പറുകളിൽ വിളിക്കണം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp