ബീച്ച് വാട്ടർ പോളോ ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷൻ അടുത്തയാഴ്ച്ച ആരംഭിക്കുമെന്ന് ഓൾഡ് ദോഹ പോർട്ട് അറിയിച്ചു. ഖത്തർ നീന്തൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ അക്വാട്ടിക് മത്സരം ഒക്ടോബർ 26 മുതൽ 28 വരെ നടക്കും. ചാമ്പ്യൻഷിപ്പ് ദിവസവും വൈകുന്നേരം 4 മുതൽ 7 വരെയാണ് കിക്ക്-ഓഫ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഓൾഡ് ദോഹ തുറമുഖത്തെ അൽബന്ദറിലാണ് ചാമ്പ്യൻഷിപ്പിന് വേദിയാവുക. ഖത്തറിലെ താമസക്കാർക്ക് ടൂർണമെന്റിൽ പങ്കെടുക്കാം. ഭാഗമാകാൻ ആഗ്രഹിക്കുന്ന ടീമുകൾ കുറഞ്ഞത് അഞ്ച് കളിക്കാരുമായി രജിസ്റ്റർ ചെയ്യണം,
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് qatarswimming.com ൽ രജിസ്റ്റർ ചെയ്തുകൊണ്ട് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഇന്നാണ് (ഒക്ടോബർ 22).
ടീമുകളുടെ എണ്ണം വിലയിരുത്തി, സുപ്രധാനമായ നറുക്കെടുപ്പ് നടത്തി, ഒക്ടോബർ 23 തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്തിട്ടുള്ള ഒരു സാങ്കേതിക യോഗം വിളിച്ചതിന് ശേഷം മൽസരക്രമം രൂപപ്പെടുത്തും.
വിജയികൾക്ക് കപ്പ് നൽകും, ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മെഡലുകൾ നൽകും. മറ്റു സമ്മാനങ്ങളും ലഭിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv