Qatar

ചൊവ്വാഴ്ച മുതൽ ഖത്തറിൽ മോശം കാലാവസ്ഥ: ക്യൂഎംഡി

ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) വരും ദിവസങ്ങളിൽ ഖത്തറിൽ മോശം കാലാവസ്‌ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ്, പൊടിപടലങ്ങൾ, തിരശ്ചീന ദൃശ്യപരത കുറയൽ എന്നിവ വകുപ്പ് പ്രവചിച്ചു.

ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങളിൽ കാറ്റിന്റെ വേഗതയെയും ദിശയെയും അടയാളപ്പെടുത്തിയ പ്രവചന ഭൂപടം വകുപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 

2025 സെപ്റ്റംബർ 23 മുതൽ 24 വരെ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഈ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി വകുപ്പ് പറയുന്നു. ഈ കാലയളവിൽ സമുദ്ര മുന്നറിയിപ്പുകളും നിലവിലുണ്ട്.

Related Articles

Back to top button