Qatar
ഖത്തറിൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ ഔഖാഫ് മന്ത്രാലയത്തിന്റെ ആഹ്വാനം

ദോഹ: ഹിജ്റ വർഷം 1447-ലെ വിശുദ്ധ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ ഖത്തറിലെ വിശ്വാസികളോട് ഔഖാഫ് – ഇസ്‌ലാമിക് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള മാസപ്പിറവി നിർണ്ണയ സമിതി (Crescent Sighting Committee) ആഹ്വാനം ചെയ്തു. 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച (ശഅബാൻ 29) വൈകുന്നേരമാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്.
ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി ദർശിക്കുന്നവർ ആ വിവരം ദോഹയിലെ മന്ത്രാലയ ആസ്ഥാനത്തുള്ള സമിതിയെ നേരിട്ട് അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. മാസപ്പിറവി ദർശിക്കാനായാൽ ഫെബ്രുവരി 18 ബുധനാഴ്ച ഖത്തറിൽ റമദാൻ ഒന്നായിരിക്കും. അല്ലാത്തപക്ഷം ശഅബാൻ 30 പൂർത്തിയാക്കി ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കും റമദാൻ വ്രതം ആരംഭിക്കുന്നത്.




