Qatar

ഖത്തറിൽ വെള്ളിയാഴ്ച പ്രവൃത്തി ദിവസം? അഭ്യൂഹത്തിൽ വ്യക്തത വരുത്തി അധികൃതർ

ഖത്തറിൽ വെള്ളിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന അഭ്യൂഹങ്ങൾ സിവിൽ സർവീസ് ബ്യൂറോ ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് പ്രസിഡന്റ് ഡോ. അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ നിഷേധിച്ചു. ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ വർക്ക് വീക്ക് ഘടനയിൽ മാറ്റമില്ലെന്ന് സിജിബി പ്രസിഡന്റ് സ്ഥിരീകരിച്ചു.

ഖത്തറിൽ വെള്ളിയാഴ്ച പ്രവൃത്തി ദിവസമാക്കിയും ശനി-ഞായർ വാരാന്ത്യ സംവിധാനത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ചും കഴിഞ്ഞ ആഴ്ചകളിൽ സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിച്ചിരുന്നു.

Related Articles

Back to top button