Qatar

ധനസമാഹരണത്തിന്റെ പേരിലുള്ള ഓൺലൈൻ തട്ടിപ്പിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം

ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി), ദേശീയ സൈബർ സുരക്ഷാ ഏജൻസി, ആഭ്യന്തര മന്ത്രാലയം (എംഒഐ), ഖത്തർ ഫിനാൻഷ്യൽ സെൻ്റർ റെഗുലേറ്ററി അതോറിറ്റി എന്നിവ ധനസമാഹരണത്തിന്റെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ ടിപ്പുകൾ പങ്കിട്ടു.

എങ്ങനെ തട്ടിപ്പിൽ വീഴാതിരിക്കാം:

– ഔദ്യോഗികവും വിശ്വസനീയവുമായ ചാരിറ്റികൾക്ക് മാത്രം സംഭാവന നൽകുക.
– ഫോൺ കോളുകൾ വഴിയോ ഇമെയിലുകൾ വഴിയോ സോഷ്യൽ മീഡിയ വഴിയോ ആരെങ്കിലും സംഭാവന ചോദിച്ചാൽ ശ്രദ്ധിക്കുക.
– സംഭാവന ചെയ്യാൻ നിങ്ങളെ വൈകാരികമായി പ്രേരിപ്പിക്കുന്നവരെ ഒഴിവാക്കുക

സംശയാസ്പദമായ സംഭാവന അഭ്യർത്ഥനകൾ നിങ്ങൾ കണ്ടാൽ, 3361 8627 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ Metrash ആപ്പ് – സുരക്ഷാ സേവനങ്ങൾ ഉപയോഗിച്ചോ അവ റിപ്പോർട്ട് ചെയ്യുക.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button