WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

വേനൽക്കാലം: 20% റൂളും “അക്ലൈമറ്റൈസേഷനും” പിന്തുടരാൻ മന്ത്രാലയങ്ങളുടെ നിർദ്ദേശം

വേനൽക്കാലത്ത് തൊഴിലാളികളെ സുരക്ഷിതരാക്കുന്നതിനും ചൂട് പ്രതിരോധിക്കുന്നതിനുമായി പൊതുജനാരോഗ്യ മന്ത്രാലയവും (MoPH) തൊഴിൽ മന്ത്രാലയവും (MoL) സംയുക്തമായി നിരവധി സുരക്ഷാ നടപടികളും മുൻകരുതലുകളും പുറപ്പെടുവിച്ചു.

പുതിയതും മടങ്ങിവരുന്നതുമായ തൊഴിലാളികൾ ചൂടിനോട് സഹിഷ്ണുത വളർത്തിയെടുക്കണമെന്നും (അക്ലിമേറ്റൈസ്) ഇടയ്ക്കിടെ ഇടവേളകൾ എടുക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

“20% നിയമം” പാലിക്കാൻ മന്ത്രാലയം തൊഴിലാളികളോടും കമ്പനികളോടും അഭ്യർഥിച്ചു. ഇത് പ്രകാരം, ജോലിയുടെ ആദ്യ ദിവസം ചൂടിൽ പൂർണ്ണ തീവ്രതയിലുള്ള ജോലി സമയം ഷിഫ്റ്റിൻ്റെ ദൈർഘ്യത്തിൻ്റെ 20% ൽ കൂടരുത്.  തൊഴിലാളികൾ ചൂടിനോട് സമരസപ്പെടുന്നത് വരെ ഇത് തുടരണം. പൂർണ്ണ തീവ്രതയിൽ ഒരു ദിവസം 20% ൽ കൂടുതൽ സമയദൈർഘ്യത്തിൽ ജോലി ഉണ്ടാകരുത്.

“അക്ലമൈസെറ്റേഷൻ” എന്ന പദത്തിൻ്റെ അർത്ഥം ശരീരം ക്രമേണ പൊരുത്തപ്പെടുകയും ഉയർന്ന അളവിലുള്ള ചൂട് സമ്മർദ്ദം സഹിക്കുകയും ചെയ്യുന്നു എന്നാണ്. ഊഷ്മളമായ ചുറ്റുപാടുകളിൽ ജോലി ചെയ്യാൻ പുതുതായി വരുന്ന തൊഴിലാളികൾ ചൂടുമായി പൊരുത്തപ്പെടുന്നില്ല. ചൂടുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ അവരുടെ ശരീരത്തിന് സമയം ആവശ്യമാണ്.

പകൽസമയത്തെ താപനില 37 സെൽഷ്യസിനും 43 സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും ഇന്നും നാളെയും ചൂടുള്ളതും വളരെ ചൂടുള്ളതുമായ അവസ്ഥകളായി തരംതിരിച്ചിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പ്രവചിച്ചു

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button