Qatar
ഖത്തറിൽ മറ്റൊരു മസ്ജിദ് കൂടി ഉദ്ഘാടനം ചെയ്ത് ഔഖാഫ്
ഉമ്മുൽ അമദ് ഏരിയയിലെ ഷെയ്ഖ് ഹമദ് ബിൻ സുൽത്താൻ ബിൻ ജാസിം ബിൻ മുഹമ്മദ് അൽതാനി മസ്ജിദ് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഉദ്ഘാടനം ചെയ്തു. 2,267 ചതുരശ്ര മീറ്ററിൽ നിർമ്മിച്ചിരിക്കുന്ന ഈ പള്ളിയിൽ ഏകദേശം 1,150 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയും.
പുതിയ മസ്ജിദിൽ 650 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പ്രധാന പ്രാർത്ഥനാ ഹാളും, 450 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന മെസാനൈൻ നിലയിലുള്ള ഒരു പ്രാർത്ഥനാ ഹാളും, കൂടാതെ 60 പേർക്ക് ഇരിക്കാവുന്ന ഒരു വനിതാ ഹാളും, 17 കാറുകൾക്കുള്ള പാർക്കിംഗ്, നിരവധി പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയും ഉണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp