ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ ഗൾഫ് മേഖലയിൽ വെള്ളമില്ലാതെയാകുമെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഗൾഫ് മേഖലയിലെ രാജ്യങ്ങൾക്ക് വെള്ളമില്ലാതെയാക്കുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി മുന്നറിയിപ്പ് നൽകി.
അത്തരമൊരു ആക്രമണം ഉണ്ടായാൽ എന്ത് സംഭവിക്കുമെന്ന് ഖത്തർ പഠിച്ചിട്ടുണ്ടെന്ന് യുഎസ് മാധ്യമ പ്രവർത്തകൻ ടക്കർ കാൾസണുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കടൽ പൂർണ്ണമായും മലിനമാകും, മൂന്ന് ദിവസത്തിനുള്ളിൽ ഖത്തറിലെ വെള്ളം തീർന്നുപോകും.
ഖത്തർ കൂടുതൽ ജലസംഭരണികൾ നിർമ്മിച്ചിട്ടുണ്ടെന്നും അവ ജലസംഭരണം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, മേഖലയിലെ എല്ലാവർക്കും ഇപ്പോഴും അപകടസാധ്യത നിലനിൽക്കുന്നു.
“വെള്ളമുണ്ടാകില്ല, മത്സ്യമുണ്ടാകില്ല, ഒന്നുമുണ്ടാകില്ല.. ജീവനമുണ്ടാകില്ല” വെള്ളിയാഴ്ച്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അതേ ദിവസം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണവ ചർച്ചകൾക്ക് ഇറാനെ ക്ഷണിക്കുകയും ചെയ്‌തിട്ടുണ്ട്.
സൈനിക ഭീഷണികളെക്കുറിച്ച് മാത്രമല്ല, സുരക്ഷയെ കുറിച്ചും ഖത്തർ ആശങ്കാകുലരാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇറാനെതിരായ സൈനിക നടപടിയെ ഖത്തർ എതിർക്കുന്നുവെന്നും യുഎസിനും ഇറാനും ഇടയിൽ സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx